മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ മത്സ്യത്തൊഴിലാളികള്‍
മുതലപ്പൊഴി ഹാര്‍ബറില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ മത്സ്യത്തൊഴിലാളികള്‍. ഇന്ന് സിഐടിയു ഉള്‍പ്പടെയുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസ് ഉപരോധിക്കും. ഫിഷറീസ് മന്ത്രിക്ക് കത്തയക്കാനും സമര സമിതി തീരുമാനിച്ചു.