ടെക്സാസിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ്. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ക്രൈസ്തവ
സന്നദ്ധ സംഘടനകള്‍ ദുരിതബാധിതര്‍ക്കിടയില്‍ സജീവമായി രംഗത്തുണ്ട്. സമരിറ്റൻസ് പേഴ്സും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ റാപ്പിഡ് റെസ്പോൺസ് ടീമും തിരച്ചില്‍
നടത്തുകയും സന്നദ്ധ സഹായം എത്തിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളെ സഹായിക്കാൻ പ്രാദേശിക ക്രൈസ്തവ ആരാധനാലയങ്ങളുമായി ചേര്‍ന്നാണ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.













