പുളിങ്കുന്ന് : കുടുംബ ജീവിതത്തിലൂടെയും സമർപ്പണ ജീവിതത്തിലൂടെയും എല്ലാവർക്കും ക്രൈസ്തവ ജീവിതത്തിന്റെ ഉത്തമ മാതൃക കാണിച്ചുതരികയും ഈശോയുടെ കുരിശിലെ മുൾമുടിയുടെ മുറിവ് തിരുനെറ്റിയിൽ സംവധിച്ച് ക്ഷമയോടും വിനയത്തോടുകൂടി ജീവിച്ചു വന്ന വ്യക്തിയായിരുന്നു വിശുദ്ധ റീത്ത പുണ്യവതി എന്ന് ചങ്ങനാശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പുളിങ്കുന്ന് ഫൊറോന മാതൃവേദി- പിതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പതിനാറാമത് കണ്ണാടി തീർത്ഥാടനത്തിൽ സന്ദേശം നൽകിക്കൊണ്ട് പറഞ്ഞു.
ഫൊറോന ഡയറക്ടർ ഫാ. ടോം ആര്യങ്കാലാ യുടെ ആമുഖ സന്ദേശത്തെ തുടർന്ന് പിതൃവേദി അതിരൂപത പ്രസിഡന്റ് റോയി കപ്പാങ്കൽ ആശംസ പ്രസംഗം നടത്തി.
തുടർന്ന് പുളിങ്കുന്ന് ഫൊറോന പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച കണ്ണാടി തീർത്ഥാടന റാലി ഫൊറോന വികാരി വെരി.റവ. ഡോ. ടോം പുത്തൻകളം ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് പിതൃവേദി പ്രസിഡന്റ് സണ്ണി അഞ്ചിലിനും മാതൃവേദി പ്രസിഡന്റ് ബീന ജോസഫിനും പതാക കൈമാറി.
മാതൃവേദി അതിരൂപത വൈസ് പ്രസിഡണ്ട് ഗ്രേസി സക്കറിയാസ് നെല്ലുവേലി ഛായ ചിത്രവും പിതൃവേദി സെക്രട്ടറി റപ്പേൽ ജോസഫ് ജൂബിലി തിരിയും, മാതൃവേദി വൈസ് പ്രസിഡന്റ് മറിയമ്മ അലക്സാണ്ടർ ജൂബിലി പതാകയും വഹിക്കുകയും ചെയ്തു. അതിരൂപത ഭാരവാഹികളായ ജോർജ് തോമസ്,സാലി ജോജി, സാലി വർഗീസ്, ബെസ് റ്റി ജോജി, എന്നിവർ റാലിയുടെ മുൻനിരയിൽ അണിനിരന്നു.
ലിസിയു, കാവാലം,കേസറിയാ,വെളിനാട്, പഴയകാട്ട്, കായൽപ്പുറം,മിത്രകരി, മാമ്പുഴകരി,രാമങ്കരി,പള്ളിക്കൂട്ടുമ്മ,മണലാടി, വേഴപ്രാ,പുന്നക്കുന്ന ത്തുശ്ശേരി, പുളിങ്കുന്ന് എന്നീ ഇടവകകളിൽ നിന്ന് സൺഡേ സ്കൂൾ കുട്ടികൾ, യുവതി യുവാക്കൾ,മാതാക്കൾ,പിതാക്കൾ തുടങ്ങി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത കണ്ണാടി തീർത്ഥാടന റാലി ഭക്തിസാന്ദ്രത്താൽ വർണ്ണാഭമായിരുന്നു.
കിലോമീറ്ററോളം ജപമാലയും മധ്യസ്ഥ പ്രാർത്ഥനയും ചൊല്ലിക്കൊണ്ട് കടന്നുവന്ന തീർത്ഥാടന റാലിയിൽ വാദ്യ മേളങ്ങളും വിശുദ്ധരായ പുണ്യവതികളെയും പുണ്യവാളന്മാരെയും അനുകരിച്ചുകൊണ്ട് വേഷവിധാനങ്ങളും ഫ്ലോ ട്ടുകളും റാലിയെ അതിമനോഹരമാക്കി മാറ്റി.
കണ്ണാടിയിൽ എത്തിച്ചേർന്ന ജൂബിലി തീർത്ഥാടന റാലിയെ വികാരി ഫാ.കുര്യൻ ചക്കുപുരയ്ക്കൽ , ജനറൽ കൺവീനർ ബിനോയ് ലൂക്കോസ്, കൈക്കാരന്മാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഫൊറോനാ വി കാരി വെരി.റവ. ഡോ. ടോം പുത്തൻ കളത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫൊറോനായിലെ മറ്റു വൈദികരും ചേർന്ന പരിശുദ്ധ കുർബാന അർപ്പിച്ചു. നേർച്ച വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
ഫാ. ബിജോ അരഞ്ഞാണിയിൽ, ഫാ. റിജോ കൊറ്റാറക്കൽ, റപ്പേൽ ജോസഫ്, ജാൻസി ജോസഫ്, എ കെ കുഞ്ചറിയ , ജോളി ജോസഫ്, കുര്യൻ ജോസഫ്, വർഗീസ് എം ഡി, ഷൈല വർഗീസ്, നിജോ മാത്യു, ഷൈനി ടോം,ഷീജ ബോബൻ, ലിൻസി, ഡെയ്സി ടോമിച്ചൻ, ആൻ മേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.