ഇറ്റലി സ്വദേശിയായ ദൈവദാസൻ ജുസേപ്പെ ബെയോത്തിയുടെ രക്ത സാക്ഷിത്വവും മറ്റ് 8 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കപ്പെട്ടു.
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ 9 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചെല്ലൊ സെമെറാറൊയ്ക്ക് ശനിയാഴ്‌ച (20/05/23) അനുവദിച്ച കൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് പുതിയ പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കപ്പെട്ടത്.
ഇവയിൽ ആദ്യത്തേത് ഇറ്റലി സ്വദേശിയായ ദൈവദാസൻ ജുസേപ്പെ ബെയോത്തിയുടെ രക്ത സാക്ഷിത്വം അംഗീകരിക്കുന്നതാണ്.
ഇറ്റലിയിലെ കമ്പ്രെമോൾദൊ സോത്തൊയിൽ 1912 ആഗസ്റ്റ് 26-ന് ജനിച്ച അദ്ദേഹം 1944 ജൂലൈ 20-ന് ഇറ്റലിയിൽ തന്നെ സീദോളൊയിൽ വച്ച് വിശ്വാസത്തെ പ്രതി വധിക്കപ്പെടുകയായിരുന്നു.
ശേഷിച്ച 8 പ്രഖ്യാപനങ്ങൾ 4 ദൈവദാസരുടെയും 4 ദൈവദാസികളുടെയും വീരോഡചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ്.
കാമെറൂൺ, സ്പെയിൻ, ഇറ്റലി, ബ്രസീൽ എന്നീ നാട്ടുകാരാണ് ഈ പുണ്യാത്മാക്കൾ.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision