ഭരണങ്ങാനം വി. അൽഫോൻസാ ഷ്റൈനിൽ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ രോഗികൾക്കുവേണ്ടി പ്രത്യേക അഭിഷേകപ്രാർത്ഥനയും കുന്പസാരവും വിശുദ്ധ കുർബാനയും ആരാധനയും നടത്തി. രോഗപീഡകളാൽ ക്ലേശം അനുഭവിച്ച് ജീവിതം സ്നേഹബലിയാക്കി മാറ്റിയ വി. അൽഫോൻസാമ്മയുടെ പുണ്യകബറിടം
വിശുദ്ധയുടെ സഹായം തേടി എത്തുന്ന എല്ലാവർക്കും പ്രത്യേകിച്ച് രോഗികൾക്കും മാറാരോഗങ്ങൾ മൂലം ക്ലേശിക്കുന്നവർക്കും അഭയകേന്ദ്രമാണ്. ഇന്ന് ഇവിടെ എത്തിയ രോഗികൾക്ക് കൂന്പസാരത്തിന് പ്രത്യേക സൌകര്യങ്ങൾ ഒരുക്കിയിരുന്നു. തുടർന്ന് 11.30-ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരുന്നു. ഇന്നത്തെ ശുശ്രൂഷകൾക്ക് പാദുവാ പള്ളി വികാരി ഫാ. തോമസ് ഓലായത്തിൽ നേതൃത്വം നല്കിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision