നാളെ മുതൽ ട്രാഫിക് നിയമലംഘനം നടത്തിയാൽ എ ഐ ക്യാമറയിൽ കുടുങ്ങും; പിഴ വിവരങ്ങൾ അറിയാം

Date:

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തുടനീളം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ളത്. സേഫ് കേരള എന്ന പേരിലാണ് പദ്ധതി.

സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗം, യാത്രയ്ക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം, വാഹനങ്ങളുടെ വേഗത മുതലായ കാര്യങ്ങൾ എ ഐ ക്യാമറ കൃത്യമായി നിരീക്ഷിക്കും. കനത്ത പിഴയാണ് ട്രാഫിക് നിയമലംഘനങ്ങൾക്കായി ഈടാക്കുന്നത്. എ ഐ ക്യാമറകളുടെ സംസ്ഥാനതല കൺട്രോൾ റൂം തിരുവനന്തപുരത്താണ് പ്രവർത്തിക്കുക.

എ ഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:

  • ഹെൽമെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താൽ – 500
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ – 2000
  • ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്താൽ – 1000
  • സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്താൽ – 500
  • അമിത വേഗതയിൽ വാഹനം ഓടിച്ചാൽ – 1500
  • ലൈൻ ട്രാഫിക് ലംഘനം, അപകടകരമായ ഓവർ ടേക്കിങ്ങ് – 2000
  • മിറർ ഇല്ലെങ്കിൽ – 250
  • അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ – 250

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...