സ്നേഹത്തിന്റെ സുവിശേഷകന്‍ സാധു ഇട്ടിയവിര ഇനി ഓര്‍മ്മ

spot_img

Date:

കോതമംഗലം: ആത്മീയചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിര (101) അന്തരിച്ചു. കോതമംഗലം ഇരുമലപ്പടി പെരുമാട്ടിക്കുന്നേൽ കുടുംബാംഗമാണ്. 101-ാം ജന്മദിനത്തിന് രണ്ടു ദിവസം ശേഷിക്കെയാണ് വിയോഗം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം സെന്റ് ജോസഫ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തിൽനിന്നും വളർന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായി മാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വളരെയേറെ ശ്രദ്ധേയനായി. അന്താരാഷ്ട്ര പ്രസിദ്ധമായ ഷ്വൈറ്റ്സർ അവാർഡ് ജേതാവാണ്.

മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആറായിരത്തിലേറെ ലേഖനങ്ങളെഴുതിയ ഇദ്ദേഹം അര ലക്ഷത്തോളം പ്രസംഗങ്ങളും നടത്തി ശ്രദ്ധേയനായി. അൽബേറിയൻ ഇന്റർനാഷണൽ, ദർശന, ബിഷപ്പ് മങ്കുഴിക്കരി, ബിഷപ്പ് വയലിൽ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.ജന്മശതാബ്ദിയോടനുബന്ധിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഫാമിലി ആൻഡ് ലെയ്റ്റി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും സാധു ഇട്ടിയവിരയെ ആദരിച്ചിരുന്നു. സംസ്കാരം ഇന്നു നാലിന് വീട്ടിലെ (ജീവജ്യോതി) ശുശ്രൂഷകൾക്കുശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related