പാലാ : ദൈവവിളിയുടെ വിളനിലമെന്ന വിശേഷണത്തിലൂടെ ലോകമാകെ അറിയപ്പെടുന്ന പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലാകെ രൂപതയുടെ വൈദിക സമ്പത്താൽ
സമ്പന്നമായിരുന്നു. സമാപനാഘോഷങ്ങൾക്ക് തുടക്കമിട്ട് നടന്ന വിശുദ്ധ കുർബാനയിൽ രൂപതാംഗങ്ങളായ നാനൂറോളം വൈദികരാണ് പങ്കെടുത്തത്. അഞ്ഞൂറോളം വൈദികരാണ്
രൂപതയുടെ വിവിധ കർമ്മമേഖലകളിൽ സുവിശേഷ സാക്ഷ്യം സമ്മാനിക്കുന്നത്. രൂപതയിൽ നിന്ന് 40 മെത്രാന്മാർ സഭയിൽ വിവിധ രൂപതകളിലും ദേശങ്ങളിലുമായി സേവനം സമ്മാനിക്കുന്നുണ്ട്.












