കേന്ദ്ര ഗവൺമെൻറ് ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പിണറായി സർക്കാരിൻറെ അറിവില്ലാതെ ഒന്നും നടക്കില്ല. നടന്നത് രാഷ്ട്രീയ ഗൂഢാലോചന. ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതൃത്വം. ഗുരുതര വീഴ്ചയുണ്ടായി.
അത് ഏത് സാധാരണക്കാരനും മനസ്സിലാകും. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമില്ലാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.














