ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിമര്‍ശിച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കോടതി വിമര്‍ശനം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി അന്വേഷണത്തെപ്പറ്റി വസ്തുനിഷ്ഠമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ഉന്നതന്‍മാര്‍ക്ക് പങ്കുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
ആ ഉന്നതന്‍മാരിലേക്ക് അന്വേഷണ സംഘം എത്തിയിട്ടില്ല. ആ ഉന്നതന്‍മാരെ പ്രതിചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഉന്നതന്‍മാരെ ചോദ്യം ചെയ്യുന്നതില്‍ പോലും അന്വേഷണ സംഘം മടിച്ച് നില്‍ക്കുകയാണ്. അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണ്.












