ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകളെക്കുറിച്ച് അന്വേഷണം നടക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്നില്‍ വന്‍ തോക്കുകളെന്ന് കോടതി പറഞ്ഞു. ഇത് ആരൊക്കെയെന്ന് അറിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.












