ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. പത്മകുമാറിനൊപ്പം ചോദ്യം
ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസിനെയും, എൻ വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ്
തനിക്ക് നൽകിയെന്ന് എ പത്മകുമാർ മൊഴി നൽകിയെന്നാണ് വിവരം.














