ചലച്ചിത്ര സംഗീതസംവിധായകൻ എസ്. പി. വെങ്കിടേഷിന്റെ നിര്യാണത്തിൽ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്ക്കാരിക സംഘടനയായ “മാക്ട” അനുശോചനം രേഖപ്പെടുത്തി.
അവിസ്മരണീയമായ ഒട്ടേറെ മികച്ച ഗാനങ്ങൾ സൃഷ്‌ടിക്കുകയും പശ്ചാത്തല സംഗീതത്തിന്റെ മാസ്മരികതയിലൂടെ എണ്ണമറ്റ സിനിമകളെ ആസ്വാദ്യതയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത എസ്.പി. വെങ്കിടേഷ് മാക്ടയുടെ
തുടക്ക കാലം മുതലുള്ള അംഗമാണെന്നും, അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും മാക്ടയ്ക്കും നികത്താനാവാത്ത നഷ്ടമാണെന്നും മാക് ഓഫീസിൽ ചേർന്ന യോഗം അനുസ്മരിച്ചു.












