പഹല്‍ഗാം ഭീകരാക്രമണത്തെ ജര്‍മന്‍ കൗണ്‍സിലില്‍ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കശ്മീരിലെ ടൂറിസം രംഗത്തെ തകര്‍ക്കാനും ഇന്ത്യയിലെ മതമൈത്രി തകര്‍ക്കാനും ജനങ്ങളില്‍ ഭീതി നിറയ്ക്കാനും ലക്ഷ്യം വച്ചാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയതെന്ന്
ജയശങ്കര്‍ പറഞ്ഞു. നെതര്‍ലന്‍ഡ്സ്, ഡെന്മാര്ക്, ജര്‍മനി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്മനിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരവാദത്തിനെതിരെ
സന്ധിയില്ലാ പോരാട്ടമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഓപ്പറേഷന് സിന്ദൂറെന്ന പേരില്‍ പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.