റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യയില്‍ എത്തി. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് വിമാനത്താവളത്തില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. റഷ്യന്‍ പ്രസിഡന്റിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
വ്ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക പരിപാടികള്‍ നാളെ നടക്കും. ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ രാജ്യത്തിന്റെ ഹൃദ്യമായ സ്വീകരണമാണ് ഏറ്റുവാങ്ങിയത്.
പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എന്നി വ്ളാഡിമിര്‍ പുടിനെ ആലിംഗനം ചെയ്ത് ഹസ്തദാനം ചെയ്ത് സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒരു വാഹനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പുറപ്പെട്ടു.












