വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്തുണ
അറിയിച്ചത്. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണം എന്ന് പാകിസ്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ റഷ്യ നിലപാട് വ്യക്തമാക്കിയത്. യു എൻ സെക്യൂരിറ്റി കൗൺസിൽ ഇന്ത്യ- പാക് സംഘർഷ സാഹചര്യം ചർച്ച ചെയ്യും.