സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് പരസ്പരം പഴി ചാരി റഷ്യയും യുക്രെയ്നും. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ
ഉപരോധമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പുടിനുമായുള്ള ഉച്ചകോടി തടയുവാൻ റഷ്യ ശ്രമിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലൊദിമർ സെലെൻസ്കി
ആരോപിച്ചു. എല്ലാ കാര്യങ്ങൾക്കും ‘നോ’ പറയുകയാണ് സെലെൻസ്കിയെന്നാണ് റഷ്യയുടെ ആരോപണം.












