കോട്ടയം: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി തെള്ളകം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും കോട്ടയം ഡെക്കാത്തലോണും സംയുക്തമായി സംഘടിപ്പിച്ച ‘RUN TO SEE KOTTAYAM – 10K RUN’ ആവേശോജ്ജ്വലമായി നടന്നു.
ഡെക്കാത്തലോൺ മുതൽ തവളക്കുഴി വരെ പോകുകയും തിരികെ വരികയും ചെയ്യുന്ന 10 കിലോമീറ്റർ ദൂരത്താണ് ഓട്ടം സംഘടിപ്പിച്ചത്.
പരിപാടി എറ്റുമാനൂർ എസ്.ഐ. റെജിമോൻ സി. റ്റി ഫ്ലാഗ് ഓഫ് ചെയ്തു. 100-ലധികം പേർ പങ്കെടുത്ത റണ്ണിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് സമ്മാനങ്ങൾ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിലെ റെറ്റിന സർജൻ ഡോ. രതീഷ് രാജ് വിതരണം ചെയ്തു.
കാഴ്ച സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ ബോധവൽക്കരിക്കുകയും, ആരോഗ്യമാർന്ന ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഡെക്കാത്തലോൺ പ്രതിനിധികളും അഹല്യ ആശുപത്രി സംഘവും ഉൾപ്പെടെ നിരവധി ആരോഗ്യപ്രേമികൾ പരിപാടിയിൽ പങ്കെടുത്തു