spot_img

അൽഫോൻസാ ഷ്റൈനിൽ റൂബി ജൂബിലി സെമിനാർ

spot_img

Date:

       ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ ഷ്റൈനിൽ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ റൂബി ജൂബിലിയുടെ ഭാഗമായി 2026 ഫെബ്രുവരി 7 ശനിയാഴ്ച 'മാത്തർ ഫിദേലിസ് ' - വിശ്വാസികളുടെ അമ്മ എന്ന പേരിൽ ഏകദിന സെമിനാർ നടത്തുന്നു.രാവിലെ 9. 30ന് ആരംഭിക്കുന്ന സെമിനാർ വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക്സെമിനാരി റെക്ടർ റവ.ഡോ.ഡോമിനിക് വെച്ചൂർ ഉദ്ഘാടനം ചെയ്യും. റവ.ഡോ.ജോഷി  മയ്യാറ്റിൽ, കൊച്ചി രൂപത, റവ.ഡോ.പോളി മണിയാട്ട്, വടവാതൂർ സെമിനാരി, റവ.ഫാ.ആദർശ് വടക്കേത്ത്,അസ്സീസി ആശ്രമം, പ്രൊഫ.സണ്ണി കുര്യാക്കോസ് എന്നിവർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
        'മാത്തർ ഫിദേലിസ് പോപ്പുളി ' എന്ന വത്തിക്കാൻ രേഖയെ ആസ്പദമാക്കിയുള്ള പഠന പ്രബന്ധം ബൈബിൾ പണ്ഡിതനും ഗ്രന്ഥകാരനുമായ റവ.ഡോ.ജോഷി മയ്യാറ്റിൽ അവതരിപ്പിക്കും.പരിശുദ്ധ മറിയത്തെ സംബന്ധിച്ച് റോമിൽ നിന്നും സമീപകാലത്ത് പ്രസിദ്ധീകരിച്ച രേഖയാണ് മാത്തർ ഫിദേലിസ്.ഏറെ ചർച്ച ചെയ്യപ്പെട്ട ഈ പ്രമാണരേഖയുടെ വിശകലനം ഈ സെമിനാറിന്റെ പ്രധാന പരാമർശന വിഷയമായിരിക്കും.ലിറ്റർജിയുടെ അർത്ഥതലങ്ങൾ വിശുദ്ധ കുർബാന എന്ന ആരാധനയോട് ബന്ധപ്പെടുത്തി പഠന വിഷയമാക്കുന്നത് സീറോ മലബാർ സഭയുടെ ഏറ്റവും പ്രഗൽഭനായ ലിറ്റർജി പ്രൊഫസർ റവ.ഡോ.പോളി മണിയാട്ടാണ്. 2026 വി.ഫ്രാൻസിസ് അസ്സീസിയുടെ വർഷമായി ലിയോ മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നു.അൽഫോൻസാമ്മയുടെ ജീവിതത്തെ ആഴമായി സ്വാധീനിച്ച ഫ്രാൻസിസ്കൻ ആത്മീയതയെ സംബന്ധിച്ച പ്രബന്ധം അവതരിപ്പിക്കുന്നത് ഭരണങ്ങാനം സെറാഫിക് സെമിനാരിയിലെ ഫാ.ആദർശ് വടക്കേത്ത് കപ്പൂച്ചിൻ ആണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമകാലീന പ്രസക്തിയെ പറ്റി പ്രമുഖ പോളിമർ കെമിസ്ട്രി ശാസ്ത്രജ്ഞനായ പ്രൊഫസർ ഡോ.സണ്ണി കുര്യാക്കോസ് പ്രബന്ധം അവതരിപ്പിക്കും.അസ്സീസിയുടെ സൂര്യകീർത്തനം അഥവാ സൃഷ്ടികളുടെ സ്തുതി വിരചിതമായിട്ട് എണ്ണൂറ് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. പരിസ്ഥിതി സ്നേഹത്തിൻറെ ശ്രേഷ്ഠ കൃതിയുടെ പശ്ചാത്തലത്തിൽ വിശുദ്ധ ഫ്രാൻസിസിൻ്റെ കാലിക പ്രസക്തി സെമിനാറിൽ ചർച്ചാവിഷയമാകും.

പുസ്തക പ്രകാശനം

  സന്ദേഹികളുടെ ഗാഗുൽത്തകൾ എന്ന പേരിൽ.പ്രൊഫ. ഡോ.സണ്ണി കുര്യാക്കോസ് എഴുതിയ ലേഖന സമാഹാരത്തിന്റെ പ്രകാശന കർമ്മവും സെമിനാറിൽ നടക്കും.പാലാ എൻജിനീയറിങ് കോളേജിന്റെ ഡിറക്ടർ പ്രൊഫ.റവ.ഡോ. ജെയിംസ് മംഗലത്തിന് ആദ്യ കോപ്പി നൽകിക്കൊണ്ട്, റവ.ഡോ. ഡൊമിനിക്ക് വെച്ചൂർ പ്രകാശന കർമ്മം നിർവഹിക്കും.പരിസ്ഥിതിയുടെ ആത്മീയതയുടെ വിമർശനാത്മകമായ വിശകലനമാണ് ഗ്രന്ഥത്തിന്റെ ഇതിവൃത്തം.

റൂബി ജൂബിലി
വിശുദ്ധ ജോൺപോൾ മാർപാപ്പ അൽഫോൻസാമ്മയെ 1986 ഫെബ്രുവരി 8ന് കോട്ടയത്ത് വച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ 40 വർഷങ്ങൾ തികയുകയാണ് ഇപ്പോൾ.ഫെബ്രുവരി 7 ശനിയാഴ്ച വൈകുന്നേരം 5മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ജപമാല പ്രദക്ഷിണവും നടത്തും.അൽഫോൻസാമ്മ വളർന്ന മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനാ വികാരി വെരി.റവ.ഫാ.അബ്രഹാം കൊല്ലിത്താനത്തു മലയിലിന്റെ നേതൃത്വത്തിൽ മുട്ടുചിറ ഇടവകാംഗങ്ങൾ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.ജൂബിലി ദിവസമായ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 11 .30ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് വി. ബലിയർപ്പിച്ച് ജൂബിലി സന്ദേശം നൽകും.റൂബി ജൂബിലി സെമിനാറിൽ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related