കണ്ണൂർ : കർഷകർ ചോദിക്കുന്നത് അവരുടെ അവകാശമാണ്. ഈ രാജ്യത്ത് ജങ്ങൾക്ക് മാന്യമായി ജീവിക്കാൻ ഉള്ള സാഹചര്യം കൊടുക്കണം. റബ്ബർ കർഷകരുടെ ജീവിതവും അതിജീവനവും ദുഷ്കരം ആയത് കൊണ്ടാണ് കർഷകർ സമരത്തിന് ഇറങ്ങിയത് എന്നു മാർ ജോസഫ് പാംപ്ലാനി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
റബ്ബർ ഉത്പാദക സംഘങ്ങളുടെ നേതിര്ത്വത്തിൽ കണ്ണൂർ ജില്ല റബ്ബർ കർഷക കളക്ട്രേറ്റ് മാർച്ച് മാർ ജോസഫ് പാംപ്ലാനി ഉത്ഘാടന പ്രസംഗത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. എന്ത് കൊണ്ടാണ് കർഷകന്റെ കാര്യങ്ങൾ പറയുമ്പോൾ പണം ഇല്ല എന്ന് സർക്കാർ പറയുന്നത്? വാഗ്ദാനം ചെയിത 250 രൂപ റബ്ബർ വില ലഭിക്കുന്നവരെ കർഷകർ പിന്നോട്ടില്ല. റബ്ബർ കർഷകന് കൊടുക്കാൻ ഉള്ള റബ്ബർ ഇൻസെന്റീവ് തുക കൊടുത്തിട്ട് മതി അടുത്ത മാസം ഉദ്യോഗസ്ഥർക്ക് ശബളം കൊടുക്കാൻ എന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ആസിയാൻ കരാർ മൂലം രാജ്യത്തെ കർഷകർക്ക് ഉണ്ടായ നഷ്ടം നികത്തിതരാൻ കേന്ദ്ര സർക്കാരിന് ഉത്തര വാദിത്വം ഉണ്ട് എന്നും ആസിയാൻ, ഗാട്ട് കരാർ മൂലം കർഷകർക്ക് ഉണ്ടായ നഷ്ടം അവരുടെ അക്കൗണ്ടിൽ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണംഎന്നും ആദേഹം പറഞ്ഞു.
കേരള സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് എൻ എഫ് ആർ പി സ് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി പറഞ്ഞു. സാജു ആന്റണി, കെ. വി. രാമകൃഷ്ണൻ,എൻ.എഫ്. ആർ. പി.എസ്. ദേശിയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി, വൈസ് പ്രസിഡന്റ് പി. കെ. കുര്യാക്കോസ്, ജോസഫ് നബുടാകം, ഐ. വി. ഗോവിന്ദൻ, പി. വി. ഗംഗാദരൻ എന്നിവർ പ്രസംഗിച്ചു.