കോട്ടയം: റീജണൽ ട്രാൻസ്പോർട് ഓഫീസിൽ 2025 മേയ് 31 വരെ നൽകിയിട്ടുള്ള അപേക്ഷകളിൽ തുടർനടപടിയെടുക്കുന്നതിനായി ജൂലൈ 10ന് മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത്
സംഘടിപ്പിക്കുന്നു. ജൂലൈ പത്താം തീയതിക്കുള്ളിൽ നൽകിയിട്ടുള്ള ഏതെങ്കിലും ഫയൽ കോട്ടയം റീജണൽ ട്രാൻസ്പോർട് ഓഫീസിൽ തീർപ്പാക്കാനുള്ള വാഹന – ലൈസൻസ് ഉടമകൾ തിരിച്ചറിയൽ
രേഖയുമായി അന്നേദിവസം റീജണൽ ട്രാൻസ്പോർട് ഓഫീസിൽ എത്തണം.













