ജപമാല റാലിയും മരിയൻ എക്സിബിഷനും

Date:

പാലാ ഗാഡലൂപ്പാ മാതാ ദേവാലയത്തിൽ ആഗോള കത്തോലിക്കാ സഭ ഒക്ടോബർ മാസം ജപമാല മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ജപമാല വാഹന റാലിയും മരിയൻ എക്സിബിഷനും നടത്തപ്പെടുന്നു. കുടുംബ കൂട്ടായ്മകളിൽ  ഒന്നാം തീയതി  മുതൽ എല്ലാ കുടുംബ ങ്ങളിലും ജപമാല യജ്ഞം നടക്കുന്നു . ഇതിന്റെ ഭാഗമായി ഒക്ടോബർ മാസം 21 ആം തീയതി വൈകിട്ട് 6 മണിക്ക്  പ്രവിത്താനം കവലയിൽ നിന്നും  പരിശുദ്ധ മാതാവിന്റെ  തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലി  ദേവാലയത്തിലേക്ക് നടത്തപ്പെടുന്നു.
                     പരിശുദ്ധ മാതാവിന്റെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട  ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും. നൂറു കണക്കിന് വാഹനങ്ങൾ പങ്കെടുക്കും . പ്രാർത്ഥനക്കും തിരുസ്വരൂപ വണക്കത്തിനും ശേഷം വാഹന വെഞ്ചിരിപ്പും സ്നേഹവിരുന്നും മരിയൻ എക്സിബിഷനും അന്ന് വൈകുന്നേരം നാല് മണി മുതൽ ആരംഭിക്കും. പതിനയ്യായിരത്തിൽ പരം മണികൾ ഉള്ള ജപമാല,ആയിരത്തി അഞ്ഞൂറിൽ പരം കൊന്തകൾ, വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട  മാതാവിന്റെ ചിത്രങ്ങൾ, തിരുസ്വരൂപങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതാണ്. 22ആം തീയതി മുതൽ രാവിലെ 7 മണിക്ക് വി.കുർബാന, 11.40 തിന് ജപമാല,12.15 ന് വി.കുർബാന, വൈകിട്ട് 6 മണിക്ക് ജപമാല, 6.40 ന് വി. കുർബാന ഞായറാഴ്ച രാവിലെ 7 ന് വി.കുർബാന, 8.30 ന് ജപമാല , 9 ന് വി.കുർബാന, വൈകിട്ട് 6.30 ന് വി.കുർബാന. 31 ആം തീയതി സമാപനം കുറിച്ചു കൊണ്ട് രാവിലെ 10 മണിക്ക് ജപമാല തുടർന്ന് വചന പ്രഘോഷണം, കരുണകൊന്ത,വി.കുർബാന, ആരാധന, ആശീർവാദം,സ്നേഹവിരുന്ന്.
വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, ഫാ. തോമസ് പഴുവകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു. പത്രസമ്മേളനത്തിൽ വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, സെക്രട്ടറി പി.വി ജോർജ്ജ് പള്ളിപ്പറമ്പിൽ, കൺവീനർമാർ ജൂബി ജോർജ്ജ് ഇലവുങ്കതടത്തിൽ, ഷിബു വിൽഫ്രഡ് ബഥേൽ ,പബ്ലിസിറ്റി കൺവീനർ മാമച്ചൻ പള്ളിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് മന്ത്രി കെ രാജന്‍

പൂരം വെടിക്കെട്ട് തേക്കിന്‍കാട് മൈതാനിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡും വെടിക്കെട്ട്...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ കേസെടുക്കില്ല

നടന്നത് മോഷണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിയമോപദേശം കിട്ടിയതിന് അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന്...

അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച്...

ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടൽ

എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ...