ആറ് പേർക്ക് ദാരുണാന്ത്യം
ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ റോപ്പ്വേ തകർന്ന് ആറ് പേർ മരിച്ചു. പ്രശസ്തമായ പാവഗഡ് ശക്തിപീഠത്തിലെ കാളീ ക്ഷേത്രത്തിലേക്കുള്ള റോപ്പ്വേയുടെ കേബിൾ പൊട്ടിയാണ് അപകടം സംഭവിച്ചത്.
ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ, മറ്റ് രണ്ട് പേർ എന്നിവരുൾപ്പെടെ ആറ് പേരുണ്ടെന്ന് പഞ്ചമഹൽ കളക്ടർ സ്ഥിരീകരിച്ചു.
അപകടവിവരം ലഭിച്ച ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












