ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ ഇരയാവുന്ന വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ റോം.
ഒക്ടോബർ പതിനഞ്ചാം തീയതി ഞായറാഴ്ച സാന്താ മരിയ മജോരെ ബസിലിക്കയുടെ അങ്കണത്തിൽ റോമൻ വികാരിയാത്തിന്റെ ആഭിമുഖ്യത്തിലാണ് ജപമാല ചൊല്ലി പ്രാർത്ഥിക്കുക. രാത്രി ഒൻപതു മണിക്കു ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനയില്‍ റോമൻ രൂപതയുടെ വികാരി കർദ്ദിനാൾ ആഞ്ജലോ ഡി ഡൊണാറ്റിസ് മുഖ്യകാർമ്മികത്വം വഹിക്കും. പ്രാർത്ഥനാവസരത്തിൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ “സാലുസ് പോപ്പുലി റൊമാനി” എന്ന തിരുസ്വരൂപം ദേവാലയത്തിന്റെ അങ്കണത്തിലേക്ക് മാറ്റി പ്രത്യേകം പ്രതിഷ്ഠിക്കും.
വിശുദ്ധ ലൂക്ക വരച്ചതായി വിശ്വസിക്കപ്പെടുന്ന ”സാലുസ് പോപ്പുലി റൊമാനി” റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന പേരില്‍ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. വിശുദ്ധ നാട്ടിലും, ലോകത്തിലുള്ള മറ്റു സ്ഥലങ്ങളിലും ചെറുതും വലുതുമായ യുദ്ധങ്ങൾ അരങ്ങേറുമ്പോൾ സമാധാനം പുനഃസ്ഥാപിക്കപ്പെടുവാനാണ് ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടി ജപമാലസമർപ്പണം നടത്തുന്നതെന്ന് റോമൻ വികാരിയാത്ത് അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision