റോബിൻ ബസിന്റെ ഉടമയായ ബേബി ഗിരീഷിന് തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി. താൻ മത്സരിച്ച മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഗിരീഷിന് വിജയിക്കാനായില്ല.
ഹൈക്കോടതി വരെയെത്തിയ നിയമപോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷിന് ഈ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രകാരം 73 വോട്ടുകൾ മാത്രമാണ് നേടാനായത്. എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെറ്റോ ജോസ് വിജയം ഉറപ്പിച്ചു.














