പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് നടയ്ക്കൽ സ്വദേശി അമീറിന് (29) പരുക്കേറ്റു.
അർധരാത്രിയിൽ അടിമാലി ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി തീക്കോയി വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് വെള്ളികുളം സ്വദേശി ബിജിൽ ബാബുവിന് പരുക്കേറ്റു.













