വാഹനാപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരം. അപകടത്തിൽ താരത്തിന്റെ കാൽപാദത്തിലും ഉപ്പൂറ്റിയിലും പരിക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റ മുതുകിൽ പ്ലാസ്റ്റിക് സർജറി നടത്തി. എന്നാൽ തലയ്ക്കും നട്ടെല്ലിനും മറ്റ് ആന്തരികാവയവങ്ങൾക്കും കാര്യമായ പരിക്കില്ലെന്നാണ് ഇന്നലെ നടത്തിയ എംആർഐ സ്കാനിങ്ങിൽ വ്യക്തമായത്. ഇന്ന് വീണ്ടും എംആർഐ സ്കാനിങ് നടത്തും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision