വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കു നേരെ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ്

Date:

ന്യൂഡൽഹി: മണിപ്പുരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുമെതിരേ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലുമോൺ.

കലാപം തുടങ്ങി 36 മണിക്കൂറിനുള്ളിൽ ഇംഫാൽ താഴ്വരയിൽ മെയ്തികളുടെ മാത്രം 249 ക്രൈസ്തവ ദേവാലയങ്ങൾ തകർത്തതിനു പിന്നിൽ ക്രൈസ്തവ വിരുദ്ധതയും മതപരമായ അസഹിഷ്ണതയും വ്യക്തമാണെന്നു ‘ദി വയർ’ പോർട്ടലിനു വേണ്ടി മുതിർന്ന പത്രപ്രവർത്തകൻ കരൺ ഥാപ്പറിന് ഇന്നലെ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.

കുക്കി മേഖലയായ ചുരാചന്ദ്പുരിൽ 13 മെയ് ക്രൈസ്തവ ദേവാലയങ്ങളും ഒരു ക്ഷേത്രവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കുക്കികളുടെ കേന്ദ്രത്തിലാണ് മെയ്തി പള്ളികൾ അതേപടി നിലനിൽക്കുന്നത്. മെയ്തികളുടെ കേന്ദ്രമായ ഇംഫാൽ താഴ്വരയിൽനിന്നു കുക്കികൾ ജീവനുംകൊണ്ട് ഓടുകയായിരുന്നു. അതിനാൽ തന്നെ പള്ളികൾ തകർത്തത് ക്രൈസ്തവ ഭൂരിപക്ഷമുള്ള കുക്കികളാണെന്നു കരുതാനാകില്ല.

അതിനുള്ള ഒരു തെളിവുമില്ല. എന്നാൽ, ഹിന്ദു ഭൂരിപക്ഷമായ മെയ്തികളിലെ ചില ശക്തികൾ ക്രൈസ്തവർക്കെതിരേ സംഘടിതമായ ആക്രമണം നടത്തിയതായാണ് ലഭിക്കുന്ന തെളിവുകളെന്നും ഡോ. ലുമോൺ പറഞ്ഞു. ഇംഫാലിലെ 249 മെയ്തി പള്ളികൾക്കു പുറമെ വിവിധ ജില്ലകളിലായി കുക്കികളുടെ അനേകം പള്ളികൾ വേറെയും തകർത്തതായും അദ്ദേഹം വെളിപ്പെടുത്തി.

മണിപ്പൂർ കലാപം വംശീയമാണെന്ന കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിന്റെ പ്രസ്താവനയിൽ തെറ്റില്ല. കലാപത്തെക്കുറിച്ച് അദ്ദേഹത്തിന് നേരിട്ടറിവില്ല. മറ്റുള്ളവർ പറഞ്ഞുകേട്ടതാകാം. കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കെതിരേ മതപരമായ ആക്രമണം നടന്നുവെന്നാണ് ഇതേവരെയുള്ള തെളിവുകൾ. അതിനാൽ പ്രത്യക്ഷത്തിൽ, മതസംഘർഷമാണെന്ന് ഖണ്ഡിതമായി പറയുന്നില്ലെങ്കിലും മെയ്തികളും കുക്കികളും തമ്മിലുള്ള സംഘട്ടനത്തിനിടെ ക്രൈസ്തവർക്കെതിരായ ആസൂത്രിത ആക്രമണം ഫലപ്രദമായി നടന്നുവെന്നു സംശയിക്കാതെ തരമില്ലെന്ന കഴിഞ്ഞ ജൂൺ 15ലെ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും ആർച്ച് ബിഷപ്പ് വിശദീകരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...