‘സ്വീറ്റ് റൈഡ്’
മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത ‘സ്വീറ്റ് റൈഡ്’ ആക്സിയം 4 ദൗത്യത്തിലൂടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമെന്ന് കണ്ടെത്തൽ.
‘സ്വീറ്റ് റൈഡ്’ (Suite Ride) എന്ന ഗവേഷണ പദ്ധതി ബഹിരാകാശ യാത്രയിൽ പ്രമേഹരോഗികൾക്ക് വഴി തുറക്കുന്ന സുപ്രധാന മുന്നേറ്റം കുറിച്ചിരിക്കുകയാണ്. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി നടന്ന ഈ പരീക്ഷണം പ്രമേഹ നിരീക്ഷണ ഉപകരണങ്ങൾ ബഹിരാകാശത്തും ഫലപ്രദമായി പ്രവർത്തിക്കുമെന്ന് തെളിയിച്ചു.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ പ്രമേഹരോഗിയായ ബഹിരാകാശ യാത്രികനെ അയക്കാൻ ബുർജീൽ ഹോൾഡിങ്സ് പുതിയ പദ്ധതി പ്രഖ്യാപിച്ചു.












