35 വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞ സൗഹൃദം വീണ്ടും ഒന്നിച്ചു, 238 പേർ; സഹപാഠിക്ക് തണലായി വീടൊരുക്കി കൂട്ടം

Date:

അരൂർ : 35 വർഷത്തിനു മുൻപ് പിരിഞ്ഞതാണീ സൗഹൃദം. പലരും പലവഴി പോയി. ജോലിത്തിരക്കും കുടുംബജീവിതവുമായി അകന്നുപോയവരിൽ ചിലരെങ്കിലും ആഗ്രഹിച്ചു, ഒന്നുകൂടി കണ്ടുമുട്ടാൻ. അങ്ങനെയാണ് ചേർത്തലഎൻ.എസ്.എസ്. കോളേജിലെ 1985-88 കാലയളവിൽ പ്രീഡിഗ്രിക്ക് വിവിധ ഗ്രൂപ്പുകളിൽ പഠിച്ചവർ ഒന്നിച്ചുകൂടിയത്. എല്ലാവരും ഇല്ലായിരുന്നുവെങ്കിലും 238 പേർ മൂന്ന് വർഷം മുൻപുനടന്ന ആദ്യ സംഗമത്തിൽ പങ്കെടുത്തു. അന്ന് തുടർകാര്യങ്ങൾക്കായി ഭാരവാഹികളെയും തിരഞ്ഞെടുത്തു.ഇതിനിടെയാണ് അകാലത്തിൽ മരിച്ച ഭർത്താവിന്റെ നൊമ്പരവുമായി തങ്ങളുടെ കൂട്ടുകാരി രണ്ട് മക്കളെയും ചേർത്ത് അടച്ചുറപ്പില്ലാത്ത കൂരയിൽ കഴിയുന്ന അവസ്ഥ ഒരുകൂട്ടുകാരൻ കണ്ടെത്തിയത്. രണ്ടാം റീ യൂണിയനിൽ ഇക്കാര്യം ചർച്ചയ്ക്കു വന്നു. അരൂക്കുറ്റി പഞ്ചായത്ത് ഒൻപതാം വാർഡ് വടുതലയ്ക്ക് സമീപത്തുള്ള കായപ്പുറത്ത് മിനി കാർത്തികേയൻ എന്ന കൂട്ടുകാരിക്ക് ഒരു വീട് എന്ന സ്വപ്‌നത്തെക്കുറിച്ചായി ചർച്ച. പിന്നീട് നടന്നത് കൂട്ടായ പ്രവർത്തനമായിരുന്നു. അഞ്ചുലക്ഷം രൂപയോളം മുടക്കി 400 ചതുരശ്രയടിയിൽ ആസ്വപ്‌നം സാക്ഷാത്കരിച്ചു, കൂട്ടുകാർ.

ശനിയാഴ്ച കൂട്ടായ്മയുടെ മൂന്നാം റീ യൂണിയൻ നടക്കുമ്പോൾ തണലാണ് സൗഹൃദം എന്ന സന്ദേശമാകും ഉയരുക. പള്ളിപ്പുറം വെളിയിൽ കാസിലിൽ നടക്കുന്ന ചടങ്ങിൽ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ഭാരവാഹികളായ വൈക്കം ശിവദാസ് നാരായണനുസജി പള്ളിപ്പുറവും ചേർന്ന് വീടിന്റെ താക്കോൽ മിനിക്ക് കൈമാറും. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്തും പള്ളിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ആർ. ഹരിക്കുട്ടനും വിശിഷ്ടാതിഥികളാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...