പൂവത്തിളപ്പ്: പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് കരസ്ഥമാക്കിയ അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ താമസക്കാരായ വിദ്യാർത്ഥി പ്രതിഭകളെ കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മറ്റി ആദരിക്കുന്നു. ഇരുപത്തിയെട്ടാം തീയതി വൈകിട്ട് അഞ്ചിന്
mപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതാണ്. മണ്ഡലം
പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ തങ്ങളുടെ മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും ഫോട്ടോയും ഇരുപത്തിയാറാം തീയതി നാലു മണിക്ക് മുൻപായി താഴെ പറയുന്ന വാട് ആപ് നമ്പരിൽ അയച്ചുതരേണ്ടതാണ്. 9961668240. 9446985301.