ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി.ഹൃദയമിടിപ്പ് കുറയുമ്പോള്‍ അതിനെ സാധാരണഗതിയിലേക്ക് താങ്ങി നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്മേക്കര്‍.ഇവ ശരീരത്തിൽ ഘടിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണ്.
എന്നാൽ ഒരു അരിമണിയുടെ വലുപ്പം മാത്രമുള്ള ഈ പേസ്‌മേക്കർ കുത്തിവെപ്പിലൂടെ ശരീരത്തിനുള്ളിൽ ഘടിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.നവജാത ശിശുക്കൾക്കായി രൂപപ്പെടുത്തിയ ഇതിന് 1.8 മില്ലിമീറ്റര്‍ വീതിയും 3.5 മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ കനവുമാണ് ഉള്ളത്.