സിപിഐഎം നേതാവ് പി കെ ശ്രീമതിയോടുള്ള തന്റെ ഖേദ പ്രകടനം പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ ഔദാര്യമാണെന്ന് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്്ണന്‍.
ഒത്തുതീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ അവരുടെ ബന്ധുക്കള്‍ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടന്ന് വിശ്വസിക്കുന്ന താന്‍ രാഷട്രീയത്തിന്റെ അന്തസിന് ഖേദം പറയാം എന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.