ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കും: ചങ്ങനാശേരി അതിരൂപത

spot_img

Date:

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിനെതിരേ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കലിൻറെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു. അതിരൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, കോർപറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ എന്നിവരും വൈദികസമിതി പ്രതിനിധികളും പാസ്റ്ററൽ കൗൺസി ൽ, ജാഗ്രതാസമിതി, ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ, കത്തോലിക്കാ കോൺഗ്രസ്, വിശ്വാസപരിശീലനവിഭാഗം, കാർപ്, യുവദീപ്തി കെസിവൈഎം തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് അല്മായരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ.ഡോ. കുര്യൻ താമരശേരി എന്നിവരും വൈദികരും അൽമായ നേതാക്കളും ഉൾപ്പെട്ട സംയുക്ത സമ്മേളനവും ഐക്യ ദാർഢ്യ പ്രഖ്യാപനവും നടത്തി. ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സഭാ സമൂഹത്തെ നിരന്തരമായി അപകീർത്തിപ്പെടുത്തുന്നതും സഭാ സംവിധാനങ്ങളുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്നതുമാപ്രവണതകൾ വളർന്നുവരുന്ന സാഹചര്യത്തിൽ സഭാ ശത്രുക്കളെ ശക്തമായി നേരിടുമെന്നും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related