വ്യത്യസ്തമായ ഒരു പ്രവേശനോത്സവുമായി മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ

Date:

മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജിൽ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവും ഗ്രാജുവേഷൻ സെറിമണിയും സംയുക്തമായി നടത്തപ്പെട്ടു.

എം.എൽ.എഫ് കോൺഗ്രിഗേഷൻ എജുക്കേഷൻ കൗൺസിലർ റവ. സി. ജയ്സൻ വന്മേലിൽ തിരിതെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു .സ്കൂൾ പ്രിൻസിപ്പൽ റവ .സി . ആൻസി മാത്യു കുരുന്നുകൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു പ്രസ്തുത സമ്മേളനത്തിൽ കിൻഡർ ഗാർഡനിൽ നിന്നും ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച കുരുന്നുകൾക്കായി നടത്തപ്പെട്ട ഗ്രാജുവേഷൻ സെറിമണി വേറിട്ട കാഴ്ചയായിരുന്നു .

പുതുതായി നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് Inauguration സി.ജയ്സൺ വൻ മേലിലും സ്വിച്ച് ഓൺ കർമ്മം കൗൺസിലർ സി.റോസ്മി ചാക്കോയും നിർവഹിച്ചു.സ്കൂളിനോട് അനുബന്ധിച്ച് പുതുതായി ആരംഭിച്ച കഫറ്റീരിയ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ഷിബു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ സമ്മേളനത്തിന് സ്കൂൾ ലോക്കൽ മാനേജർ റവ. സി. സീന ജോസ് MLF സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽ ശ്രീ.വർഗീസ് ദേവസി അധ്യക്ഷനായിരുന്ന ചടങ്ങിൽ പുതുവർഷത്തിലെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സി. റോസ്മി, പ്രസിഡൻറ് ടിജോ മാത്യു എന്നിവർ സംസാരിച്ചു. സ്കൂൾ ബാൻഡും LEVN കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവ ആഘോഷങ്ങളുടെ കൊഴുപ്പ് കൂട്ടി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ജാനുയേരിയസ്

വിശുദ്ധ ജാനുയേരിയസ് നേപ്പിൾസിൽ ജനിച്ചു. ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...