രഞ്ജി ട്രോഫി ആവേശപ്പോരിൽ നിർണായക ഒന്നാം ഇന്നിംങ്‌സിൽ കേരളത്തിന് രണ്ട് റൺസിന്റെ ലീഡ്. ഗുജറാത്തുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് രണ്ട് റൺസിന്റെ ലീഡ് കേരളം സ്വന്തമാക്കിയത്.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമാതോടെ 452-9 എന്ന സ്‌കോറിലെത്തി. ഇതിനുപിന്നാലെ 455 എന്ന് സ്കോറിൽ ഗുജറാത്തിന് അവസാന വിക്കറ്റും നഷ്ടമായതോടെ കേരളം ലീഡ് സ്വന്തമാക്കി.