കാവുംകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം

Date:

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ എട്ടാം തീയതി ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് മിഷൻ ലീഗിന്റെ പ്രഥമ ഡയറക്ടറായിരുന്ന ഫാ.ജോസഫ് മാലിപ്പറമ്പിൽ, ഫാ. അബ്രാഹം ഈറ്റക്കക്കുന്നേൽ എന്നിവരുടെ അനുസ്മരണ സമ്മേളനം വിവിധ പരിപാടികളോടെ നടത്തും. ജോയൽ ആമിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. എമ്മാനുവേൽ കോഴിക്കോട്ട് ആമുഖ പ്രഭാഷണം നടത്തും. ദിയാ ഡേവിസ്‌ കല്ലറക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. സ്കറിയ വേകത്താനം സന്ദേശം നൽകും. സമ്മേളനത്തിൽ മദർ തെരേസാ അനുസ്മരണവും നടത്തും. അദ്ധ്യാപകർക്ക് ആദരവ് അർപ്പിച്ച് ഗുരുവന്ദനം പരിപാടി നടത്തും. ശാഖാ ഡയറക്ടർ ഫാ. സ്കറിയ വേകത്താനത്തെ ആദരിച്ചുകൊണ്ട് ഡയറക്ടേഴ്സ് ഡേ ആചരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. ജോജോ പടിഞ്ഞാറയിൽ, ജോസ് തയ്യിൽ, ബിൻസി ഞള്ളായിൽ, ഷൈനി വട്ടക്കാട്ട്,ഷൈനി ലാലാ തെക്കലഞ്ഞിയിൽ , സൗമ്യാ മനപ്പുറത്ത്, ജോയ്സി കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...