ഇറ്റലിയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം പതിമൂന്നാം തീയതി പാലാട്സൊ കിജി യിൽ വച്ചു മത സ്വാതന്ത്ര്യത്തെ പറ്റിയും, ന്യൂനപക്ഷ സംരക്ഷണത്തെ പറ്റിയും ഒരു ഫോറം സംഘടിപ്പിക്കുന്നു.
ഇറ്റലിയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം പതിമൂന്നാം തീയതി പാലാട്സൊ കിജി യിൽ വച്ചു മത സ്വാതന്ത്ര്യത്തെ പറ്റിയും, ന്യൂനപക്ഷ സംരക്ഷണത്തെ പറ്റിയും ഒരു ഫോറം സംഘടിപ്പിക്കുന്നു. ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയും, ഉപ പ്രധാനമന്ത്രിയുമായ അന്തോണിയോ തജാനി യോഗം ഉദ്‌ഘാടനം ചെയ്യും.
പ്രഥമമായി പാകിസ്ഥാൻ രാഷ്ട്രത്തെയാണ് ഫോറം ലക്‌ഷ്യം വയ്ക്കുന്നത്. സമ്മേളനത്തിൽ ഇറ്റലിയിലെ പാക്കിസ്ഥാൻ അംബാസഡർ അലി ജാവേദ് സംസാരിക്കും. ചടങ്ങിൽ അന്താരാഷ്‌ട്ര സംവാദങ്ങൾക്ക് നേതൃത്വം നൽകുന്ന നിരവധിയാളുകൾ പ്രസംഗിക്കും.
മത വിഭാഗങ്ങളുമായും,സർക്കാർ സംവിധാനങ്ങളുമായും തുറന്നതും സുതാര്യവുമായ സംഭാഷണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.ആധികാരിക ബഹുസ്വരതയുടെ തത്വങ്ങളെ മാനിക്കാനും ആധികാരിക ജനാധിപത്യം കെട്ടിപ്പടുക്കാനും ഈ സംവാദം ഉപകരിക്കപ്പെടുമെന്നും സംഘാടകർ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision