കോട്ടയം: പാലാ രൂപതയിലെ ചേന്നാട്ട് ഓലിക്കല്‍ ജോസ് ആലിസ് ദമ്പതികള്‍കളുടെ രണ്ടു പെണ്‍മക്കളും സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത് തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ സന്യാസ ജീവിതം നയിക്കുകയാണ്. ഈശോയുടെ തിരുഹൃദയത്തോടുള്ള പൂര്‍ണമായ സ്നേഹമാണ് ഇരുവരെയും തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ എത്തിച്ചത്.തിരുഹൃദയ ആരാമത്തില്‍ മൊട്ടിട്ട് വിരിഞ്ഞ സിസ്റ്റര്‍ അമലയുടെയും സിസ്്റ്റര്‍ ഷിനു മരിയയുടെയും ദൈവവിളി അനുഭവം സന്യാസ ജീവിതത്തിലേക്ക് കടന്നുവരുവാനിരിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്്.
സമര്‍പ്പിത ജീവിതത്തിലേക്ക്് കടന്നുവന്ന സിസറ്റര്‍ അമലയുടെയും സിസ്റ്റര്‍ ഷിനു മരിയയുടെയും ദൈവവിളി അനുഭവം അനേകര്‍ക്ക്് പ്രചോദനം നല്‍കുന്നതാണ്.
മൂത്ത സഹോദരി സിസ്റ്റര്‍ അമല പത്താം ക്ലാസ് പഠനത്തിന് ശേഷമാണ് സന്യാസ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇളയ സഹോദരി സിസ്്റ്റര്‍ ഷിനു മരിയ എംകോം പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് സന്യാസ ജീവിതം തെരഞ്ഞെടുത്തത്.സിസ്റ്റര്‍ അമല പത്താം ക്ലാസ്് പഠനത്തിന് ശേഷം സന്യാസ ജീവിതം തെരഞ്ഞെടുക്കുന്ന കാര്യം മാതാപിതാക്കളോട് പങ്കുവെച്ചപ്പോള്‍ ആദ്യം അവര്‍ എതിര്‍ത്തെങ്കിലും പിന്നിട് തന്റെ ആഗ്രഹം മനസ്സിലാക്കി അവര്‍ പൂര്‍ണ സമ്മതം നല്‍കി. അതേ സമയം സിസ്റ്റര്‍ ഷിനു തനിക്ക് മഠത്തില്‍ ചേര്‍ന്ന് ഒരു സന്യാസിനിയാകണമെന്ന ആഗ്രഹം പങ്കുവെച്ച അതേ സമയത്താണ് ഷിനുവിന് ഒരു ജോലിക്കുള്ള ഓഫര്‍ ലഭിക്കുന്നത്. മക്കള്‍ സന്യാസ ജീവിതം തെരഞ്ഞെടുത്തപ്പോഴും കര്‍ത്താവിനായി സമര്‍പ്പണം ചെയ്യുന്നവരെയും അവരുടെ പ്രിയ്യപ്പെട്ടവരെയും കര്‍ത്താവ് നോക്കികൊള്ളുമെന്ന ഉറച്ച ബോധ്യവും വിശ്വാസവുമാണ്.
ഓലിക്കല്‍ ജോസ് ആലിസ് ദമ്പതികള്‍ക്കുള്ളത്.പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനില്‍ നിന്നാണ് സിസ്റ്റര്‍ അമല തന്റെ ആദ്യവ്രതവാഗ്ദാനം സ്വീകരിച്ചത്. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ നിന്നാണ് സിസ്റ്റര്‍ ഷിനു തന്റെ ആദ്യവ്രതവാഗ്ദാനം സ്വീകരിച്ചത്. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രാര്‍ത്ഥനയും നല്‍കി തിരുഹൃദയ സന്യാസിനി സമൂഹവും കൂടെയുണ്ട്.