പുളിങ്കുന്ന്: കുട്ടനാട്ടിൽ 2025 ജൂൺ – ജൂലൈ മാസങ്ങളിലായി അഞ്ചു പ്രാവശ്യം വെള്ളപ്പൊക്കം ഉണ്ടായിയതു മൂലം 55 ദിവസത്തോളം കുട്ടനാട്ടിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോകുകയും ഇവിടുത്തെ കൃഷികൾ പൂർണമായി നശിക്കുകയും തൊഴിൽ നഷ്ടം ഉണ്ടാവുകയും ചെയ്തിരിക്കുന്നുമെന്ന് പുളിങ്കുന്നിൽ ചേർന്ന കേരള ലേബർ മൂവ്മെന്റ് ( KLM) പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ.ജോസഫ് ചമ്പക്കുളത്തിൽ പറഞ്ഞു. കുട്ടനാട്ടിലെ ഭൂരിഭാഗം ആൾക്കാരും കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, തുടങ്ങി അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളാണ്.
വിവിധ ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ആശ്വാസ പദ്ധതികൾ സർക്കാർ അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കേരള ലേബർ മൂവ്മെന്റ് ( KLM) ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജോസഫ് ചമ്പക്കുളത്തിൽ ആവശ്യപ്പെട്ടു.2018 ലെ മഹാപ്രളയത്തിൽ വേമ്പനാട് കായലിലും ആറുകളിലും തോടുകളിലും അടിഞ്ഞ മാലിന്യങ്ങളും ചെളിയും നീക്കി ആഴം വർദ്ധിപ്പിക്കാ ൻ അടിയന്തരമായി നടപടി സ്വീകരിക്കണം.
എ സി കനാൽ തറക്കുകയും
കുട്ടനാട്ടിൽ നിറയുന്ന വെള്ളം കടലിലേക്ക് ഒഴുക്കുവാൻ ആധുനികവും പ്രായോഗികവുമായ മാർഗ്ഗം സ്വീകരിക്കുകയും ചെയ്യത് കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഫാ. ജോസഫ് ചമ്പക്കുളത്തിൽ കൂട്ടിച്ചേർത്തു.
കേരള ലേബർ മൂവ്മെന്റ് (KLM ) ചങ്ങനാശ്ശേരി അതിരുപതയുടെ പുതിയതായി നിയമതനായ ഡയറക്ടർ ഫാ. ജോസഫ് ചമ്പക്കുളത്തിന് ഊഷ്മളമായ വരവേൽപ്പ് നൽകി. പുളിങ്കുന്ന് ഫൊറോനാ അസിസ്റ്റന്റ്. വികാരി ഫാ. ടിബിൻ ഒറ്റാറക്കൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കോഡിനേറ്റർ സണ്ണി അഞ്ചിൽ സ്വാഗതം ആശംസിച്ചു. അതിരുപത ജനറൽ സെക്രട്ടറി പി ജെ സെബാസ്റ്റ്യൻ,ഫൊറോനാ കോഡിനേറ്റർ തോമസ് ചാക്കോ എന്നിവർ ആശംസ പ്രസംഗം നടത്തി, സിൻസി സാബു നന്ദിയും പറഞ്ഞു.