ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു. നേരത്തെ, അധികൃതർ അറിയിച്ച റിപ്പോർട്ട് പ്രകാരം ശിവാലിക് എന്ന കൂറ്റൻ കപ്പൽ ഇന്ന് മുന്ദ്ര തീരത്ത് എത്തും.
നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും. രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93000 മെട്രിക് ടൺ എൽപിജി ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85% ഗാർഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്.















