തീരുവ നടപടികളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. വിദേശരാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നത് വിലക്കിയ ഫെഡറല്‍ വ്യാപാര കോടതി ഉത്തരവ് അപ്പീല്‍ കോടതി താത്കാലികമായി സ്റ്റേ ചെയ്തു. തീരുവ പിരിക്കാന്‍ അപ്പീല്‍ കോടതിയുടെ അനുമതി. വിധി
മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് ചൂണ്ടികാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയത്. രാജ്യങ്ങളുടെ മേല്‍ വലിയ തോതില്‍ തീരുവ ഏര്‍പ്പെടുത്തി ട്രംപ് അധികാര
പരിധി മറികടന്നെന്ന് കാണിച്ചായിരുന്നു കോടതി വിധി. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് ചൂണ്ടികാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയത്.