മടങ്ങിയെത്തിയതില്‍ ആശ്വാസമെന്ന് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യന്‍. രേഖകള്‍ കൈവശമുണ്ടായിരുന്നുവെന്നും റഷ്യയിലെ മലയാളി
അസോസിയേഷന്‍ സഹായിച്ചുവെന്നും ജെയിന്‍ പറയുന്നു. ഇന്ത്യയിലേക്ക് ടിക്കറ്റ് എടുത്ത് നല്‍കിയതും മലയാളി അസോസിയേഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.