ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നൽകുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു കമ്പനികളുടെയും മേധാവികൾ ഒപ്പുവച്ചു. പുതിയ ഓഫർ ലഭിക്കുന്നതിലൂടെ ഗൂഗിളിന്റെ നിരവധി എ ഐ സേവനങ്ങൾ ഉപയോഗിക്കാനാകും.
ഗൂഗിളിന്റെ ഏറ്റവും മികച്ച Gemini 2.5 Pro ,പഠനത്തിനും ഗവേഷണത്തിനുമായി Notebook LM സേവനം ,2ടിബി ക്ലൗഡ് സ്‌റ്റോറേജ്, തുടങ്ങിയ അനുകൂല്യങ്ങളാകും ഉപയോക്താക്കൾക്ക് ലഭിക്കുക. യുവാക്കളിലേക്ക് സേവനങ്ങൾ കൂടുതൽ എത്തിക്കാനും അവർക്ക് പ്രയോജനമാകുന്ന തരത്തിൽ മാറ്റുന്നതിനുമായി 18 മുതൽ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കൾക്കാണ് സൗജന്യ സേവനം
നൽകുക. ശേഷം എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനോടൊപ്പം ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിൽ രണ്ട് ടി.ബി സ്റ്റോറേജും ലഭിക്കും.












