തിരുവനന്തപുരം: കേരള സർവകലാശാലയിൽ ചട്ട വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ. അനിൽ കുമാറിനെ പുറത്താക്കണമെന്ന പരാതിയിൽ കേരള സർവ്വകലാശാല വൈസ് ചാൻസലറോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്.
രജിസ്ട്രാർ തസ്തികയിലേക്ക് സംസ്ഥാന സർവീസിലോ കേന്ദ്ര സർവീസിലോ ഉള്ള ഉദ്യോഗസ്ഥർക്കാണ് ഡെപ്യൂട്ടേഷൻ നിയമനത്തിനു അപേക്ഷിക്കാവുന്നത്. നിയമനം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണെന്നത് മറച്ചാണ് കേരള സർവകലാശാല ഉത്തരവിറക്കിയത്.
രജിസ്ട്രാർക്ക് ഡെപ്യൂട്ടേഷൻ അനുവദിച്ചതായി സർക്കാർ ഉത്തരവിലും പറയുന്നു സർവകലാശാല നൽകിയ വിവരാവകാശ രേഖയിലും നിയമനം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ഗവർണർക്ക് പരാതി നൽകിയത്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുമ്പോഴാണ് രജിസ്ട്രാറായി നിയമനം നൽകിയത് രജിസ്ട്രാറായി തുടരുമ്പോഴും പ്രിൻസിപ്പാലിന്റെ ശമ്പളത്തോടൊപ്പമുള്ള 6750 രൂപ അലവൻസ് നിയമ വിരുദ്ധമായി ശമ്പളത്തോടൊപ്പം മാസം തോറും കൈപ്പറ്റുന്നതായും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഇപ്പോൾ രജിസ്ട്രാർ ആയി നിയമിച്ചിരിക്കുന്ന ഡോ അനിൽ കുമാർ ഒരു സ്വകാര്യ കോളജ് അധ്യാപകനാണ്. സമാനമായ സംഭവത്തിൽ തൃശൂർ സെന്റ് തോമസ് കോളജിൽ നിന്നും ഡെപ്യൂട്ടേഷനിൽ കാലിക്കറ്റ് സർവകലാശാലയിൽ രജിസ്ട്രാറായ അധ്യാപകന് ഹൈക്കോടതി ഉത്തരവിലൂടെ പിരിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision