കരയ്ക്കു അടിയുന്ന, അഭയാർത്ഥികൾ എത്തുന്ന ബോട്ടുകളുടെ തടിക്കഷണങ്ങളും ഉപയോഗിച്ച് അഭയാർത്ഥികളും, ജയിൽ പുള്ളികളും നിർമ്മിച്ച ജപമാലകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വില്പനയ്ക്കുവെച്ചു.
‘റോസറീസ് ഓഫ് ദ സീ’ എന്നാണ് ജപമാലകൾക്ക് പേര് നൽകിയിരിക്കുന്നത്. 2025-ലെ ജൂബിലി വർഷത്തിന് മുന്നോടിയായി അഭയാർത്ഥികളോടും, ജയിൽ പുള്ളികളോടും, ഭവനരഹിതരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ട് നിരവധി പദ്ധതികൾ വത്തിക്കാൻ വിഭാവനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ‘റോസറീസ് ഓഫ് ദ സീ’യുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച വിവരങ്ങൾ ഡിസംബർ ആദ്യവാരത്തില്‍ നടത്തിയ പത്രസമ്മേളനത്തിൽ വത്തിക്കാൻ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റും, ഫാബ്രിക് ഡി സെന്റ് പിയറിയുടെ അധ്യക്ഷനുമായ കർദ്ദിനാൾ മൗരോ ഗാംബറ്റിയാണ് വെളിപ്പെടുത്തിയത്. ബസിലിക്കയുടെ സാംസ്കാരിക പൈതൃകവും, കലയും സംരക്ഷിക്കുന്ന ഫാബ്രിക് ഡി സെന്റ് പിയറിയിലെ അഭയാർത്ഥികളാണ് ജപമാല മണികളും കുരിശും കൂട്ടി യോജിപ്പിച്ചിരിക്കുന്നത്. മിലാൻ, റോം തുടങ്ങിയ സ്ഥലങ്ങളിലെ ജയിലുകളിലുള്ള തടവുപുള്ളികളാണ് കുരിശുകളും, മുത്തുകളും ഉൾപ്പെടെ നിർമ്മിച്ചത്. ഭവനരഹിതരും ഇതിന്റെ ഭാഗമാകുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision