അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

Date:

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കനേഡിയൻ കലാകാരൻ തിമോത്തി ഷ്മാൽസിന്റെ ‘ഏഞ്ചൽസ് അൺവെയേഴ്സ്’ ശിൽപത്തിന് മുന്നിൽ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ.

വ്യാഴാഴ്ച സായാഹ്നത്തില്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രതിനിധികളോടൊപ്പമാണ് ഫ്രാൻസിസ് മാർപാപ്പ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കു വേണ്ടി പ്രാർത്ഥിച്ചത്. വീൽചെയറിൽ ഏകദേശം 15 മിനിറ്റ് സമയമാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചത്.

2019-ൽ വത്തിക്കാന്‍ ചത്വരത്തില്‍ സ്ഥാപിച്ച വെങ്കല പ്രതിമ, ചരിത്രത്തിലെ വിവിധ കാലങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ ബോട്ടില്‍ നില്‍ക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. കാമറൂൺ, യുക്രൈൻ, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ പങ്കാളിത്തത്തോടെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയാണ് കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രാർത്ഥന സംഘടിപ്പിച്ചത്.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദുരവസ്ഥയെക്കുറിച്ചും അവരെ രക്ഷിക്കാനും അവരുടെ മുറിവുകൾ ഉണക്കാനും സാഹോദര്യവും സമാധാനവും അടയാളപ്പെടുത്തിയ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിന് സംഭാവന നൽകാൻ സഹായിക്കാനുമുള്ള ആഹ്വാനം ഫ്രാൻസിസ് പാപ്പ നല്‍കി. കൊള്ളക്കാരുടെ മർദ്ദനത്തിനിരയായി വഴിയരികില്‍ കിടക്കുന്ന മനുഷ്യനെ ശ്രദ്ധിക്കുകയും സഹതാപം കാണിക്കുകയും ചെയ്ത സമരിയാക്കാരന്റെ സാക്ഷ്യത്തെ അനുസ്മരിച്ച പാപ്പ, “അനുകമ്പ നമ്മുടെ ഹൃദയങ്ങളിലെ ദൈവത്തിന്റെ മുദ്രയാണ്” എന്നും ചൂണ്ടിക്കാട്ടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...

ലോകത്തെ സമ്പദ് ശക്തിയാകാൻ ഭൂട്ടാൻ്റെ കുതിപ്പ്

പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം...

അനുദിന വിശുദ്ധർ – വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു....