പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാപ്പൻ മുന്നണിയിലെ പ്രധാന നേതാവ്. കാപ്പനെ ആക്രമിക്കാൻ ആരും വരേണ്ട. അദ്ദേഹത്തെ യുഡിഎഫ് സംരക്ഷിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാലായിലെ പുതുയുഗ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിൻ്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തിൽ വർഗ്ഗീയതയ്ക്ക് തിരികൊളുത്തിയിരിക്കന്നത് മുഖ്യമന്ത്രിയാണ്. ചിലർ പറയും വോട്ട് ബാങ്ക് കയ്യിലുണ്ട്. എന്നാൽ വർഗ്ഗീയത പറയുന്ന അവരോട് പറയും അത് കൈയിൽ വച്ചുകൊള്ളാൻ. ഏതു കൊലകൊമ്പൻ ആണെങ്കിലും മുഖത്തുനോക്കി പറയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.












