അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം കള്ളത്തരം ആണെന്ന് സ്ഥാപിക്കുവാന്‍ പഠനം നടത്തിയ ശാസ്ത്രജ്ഞനും ഡോക്ടറുമായ ഡോ. റിക്കാര്‍ഡോ കാസ്റ്റനണ്‍ ഇന്ന് ദിവ്യകാരുണ്യ ഭക്തന്‍.
മെക്സിക്കോ പ്രിസണ്‍ കണ്‍ഫ്രറ്റേണിറ്റി സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് നയിക്കുവാനിരിക്കെയാണ്, കത്തോലിക്ക സഭയെയും ദിവ്യകാരുണ്യത്തെയും നിശിതമായി വിമർശിച്ചിരുന്ന ഡോ. റിക്കാർഡോ കാസ്റ്റനണിനെ ഉത്തമ കത്തോലിക്കനാക്കിയ സംഭവം വീണ്ടും മാധ്യമ ശ്രദ്ധ നേടുന്നത്. ന്യൂയോർക്കിലെ അത്യാധുനിക ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിനൊടുവിൽ സുപ്രസിദ്ധ ഫോറൻസിക് പതോളജി വിദഗ്ധൻ ഡോ.ഫ്രെഡറിക്ക് തോമസ് സുഗിബെയുടെ ചോദ്യമാണ് റിക്കാര്‍ഡോയെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത്.
996 ആഗസ്റ്റ് 18. ദേവാലയത്തിനു പിന്നിലുള്ള തിരിക്കാലുകളിലൊന്നിൽ ആരോ വലിച്ചെറിഞ്ഞുകളഞ്ഞ ഒരു തിരുവോസ്തി കിടക്കുന്നുണ്ടെന്ന് ഒരു സ്ത്രീ ഇടവക വികാരിയായ ഫാ. അലക്സാൺഡ്രോ പെസെറ്റിനെ അറിയിച്ചതാണ് അത്ഭുതങ്ങളുടെ ആരംഭം. ദിവ്യകാരുണ്യം സ്വീകരിച്ചയുടൻ ആരോ തുപ്പിക്കളഞ്ഞതാണെന്ന് മനസിലാക്കിയ വൈദികന്‍ തിരുവോസ്തി വെള്ളത്തില്‍ അലിയിക്കുവാന്‍ തീരുമാനിച്ചു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന പതിവാണിത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision