കുറവിലങ്ങാട് : നാണയങ്ങളിലൂടെ ചരിത്ര വായന സാധ്യമാക്കുന്നവിധത്തിലുള്ള പ്രാചീനനാണയ ശേഖരത്തിൻ്റെ പ്രദർശനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ കൗതുകകരമായി.
കൊളോണിയൽ ചരിത്രത്തിൻ്റെ സ്മരണകൾ ഉണർത്തിക്കൊണ്ട് റോം, ഫ്രാൻസ്, ബ്രിട്ടൻ ,പോർച്ചുഗൽ, എന്നീ വിദേശരാജ്യങ്ങളുടെ നാണയങ്ങൾ പ്രദർശനത്തിന് മുതൽക്കൂട്ടായി. തിരുവിതാംകൂർ, കൊച്ചി, കോഴിക്കോട് എന്നീ നാട്ടുരാജ്യങ്ങളിലെ അസുലഭമായ നിരവധി നാണയങ്ങൾ പ്രദർശനത്തെ ആകർഷകമാക്കി. ഐക്യകേരളത്തിന് മുമ്പ് നമ്മുടെ സംസ്ഥാനത്ത് നിലവിലിരുന്ന നാട്ടുരാജ്യങ്ങളെക്കുറിച്ചും അവിടുത്തെ ഭരണകർത്താക്കളെക്കുറിച്ചും അറിവുപകരാൻ ഇത് ഉപകരിച്ചു. മൈസൂർ രാജാക്കന്മാർ, മുഗൾ സുൽത്താൻമാർ, വിജയനഗരരാജാക്കന്മാർ എന്നിങ്ങനെ പലകാലങ്ങളിൽ ഇന്ത്യയിലെ വിവിധനാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ പുറത്തിറക്കിയ നാണയങ്ങൾ കുട്ടികളിൽ ചരിത്രബോധവും ജിജ്ഞാസയുമുണർത്തി.
കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനം പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു ഉദ്ഘാടനം ചെയ്തു.തൃക്കാക്കര ഭാരത് മാതാ കോളെജിലെ ഫിസിക്സ് വിഭാഗം അസി.പ്രൊഫസർ ഡോ.റിജു കെ.തോമസ് ,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ, ശ്രീ.റെനീഷ് തോമസ്, വോളൻ്റിയർ സെക്രട്ടറിമാരായ വിവേക് വി.നായർ, ആർഷ സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision